തിരുവനന്തപുരം: തലസ്ഥാനത്തു കള്ളനോട്ടടിച്ച്‌ വിതരണം ചെയ്യുന്ന സംഘം പിടിയില്‍. ഇവരില്‍ നിന്ന് കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി.

കാട്ടായിക്കോണത്ത് ഒരു വീട് വാടകക്ക് എടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

മംഗലപുരം തോന്നയ്ക്കല്‍ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. വര്‍ക്കലയില്‍ നിന്ന് കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ട് പേരില്‍ നിന്നാണ് പൊലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ച്‌ വിവരം കിട്ടിയത്.