ചെ​ന്നൈ: പ​ത്തു ദി​വ​സ​ത്തി​നി​ടെ ബ്രി​ട്ട​നി​ല്‍​ നി​ന്ന്​ ചെ​ന്നൈ​യി​ലെ​ത്തി​യ 1,088 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാക്കി സര്‍ക്കാര്‍. ജ​ന​ങ്ങ​ള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​സി വി​ജ​യ​ഭാ​സ്​​ക​ര്‍ പറഞ്ഞു.

ല​ണ്ട​നി​ല്‍​ നി​ന്ന്​ ഡ​ല്‍​ഹി മാ​ര്‍​ഗം ചെ​ന്നൈ​യി​ലെ​ത്തി​യ ഒ​രാ​ള്‍​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​നി​ലാ​യി​രു​ന്ന ഇ​യാ​ളെ ചെ​ന്നൈ കി​ങ്​​സ്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ റി​സ​ര്‍​ച്ച്‌​ സെന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ജെ ​രാ​ധാ​കൃ​ഷ്​​ണ​ന്‍ വ്യ​ക്ത​മാ​ക്കി.​

കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​മാ​ണോ ബാ​ധി​ച്ച​തെ​ന്ന​റി​യാ​ന്‍ ഇ​യാ​ളുടെ സാമ്ബിളുകള്‍ പൂ​നെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ്​ വൈ​റോ​ള​ജി​യി​ലേ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. കേ​ര​ളം, ക​ര്‍​ണാ​ട​ക സം​സ്​​ഥാ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ വ​രു​ന്ന​വ​ര്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 96 മ​ണി​ക്കൂ​ര്‍ മുമ്ബ് നി​ര്‍​ബ​ന്ധ​മാ​യും ആ​ര്‍ടി പിസി ആ​ര്‍ ടെ​സ്​​റ്റി​ന്​ വി​ധേ​യ​രാ​വ​ണം. ടെ​സ്​​റ്റ്​ റി​പ്പോ​ര്‍​ട്ട്​ നെ​ഗ​റ്റി​വാ​ണെ​ങ്കി​ലും​ ല​ണ്ട​നി​ല്‍​നി​ന്ന്​ എ​ത്തു​ന്ന​വ​രെ ക്വാ​റ​ന്‍​റീ​നി​ലാ​ക്കി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.