കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്.

തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും, കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയില്‍ കഴിയവേ സമ്മര്‍ദ്ദം മൂലം നല്‍കിയ മൊഴിയാണതെന്നും ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.