ന്യൂ​ഡ​ല്‍​ഹി: മാ​ലോ​ക​രെ​ല്ലാം മ​റ​ക്കാ​ന്‍ ​ആ​ഗ്ര​ഹി​ക്കു​ന്ന വ​ര്‍​ഷ​മാ​ണ്​ 2020. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ത​ട​ങ്ക​ലി​ല്‍ ജീ​വി​ച്ചു തീ​ര്‍​ത്ത ഒ​രു വ​ര്‍​ഷ​മെ​ന്ന നി​ല​യി​ലാ​വും അ​തെ​ണ്ണു​ക. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ന്‍ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ക്രീ​സി​ലും ഇ​തു​ ദു​ര​ന്ത​വ​ര്‍​ഷ​മാ​ണ്. ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ശേ​ഷം 12 വ​ര്‍​ഷ​ത്തി​നി​ടെ കോ​ഹ്​​ലി​യു​ടെ ബാ​റ്റി​ല്‍​നി​ന്ന്​ സെ​ഞ്ച്വ​റി പി​റ​ക്കാ​ത്ത ആ​ദ്യ​വ​ര്‍​ഷം.

ക​ളി​ക​ള്‍ ഏ​റെ മു​ട​ങ്ങി​യെ​ന്ന ന്യാ​യ​മു​ണ്ടെ​ങ്കി​ലും ഐ.​പി.​എ​ല്‍ ഉ​ള്‍​പ്പെ​ടെ ഒ​രു മ​ത്സ​ര​ങ്ങ​ളി​ലും കോ​ഹ്​​ലി​യു​ടെ ബാ​റ്റ്​ ശ​ത​കം തൊ​ട്ടി​ട്ടി​ല്ല. 2008ല്‍ ​ഏ​ക​ദി​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷം ക​ട​ന്നു​പോ​വു​ന്ന​ത്. ഈ ​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​വും മു​മ്ബ്​ ഇ​ന്ത്യ​ക്ക്​ ഒ​രു​ക​ളി കൂ​ടി​​യു​ണ്ടെ​ങ്കി​ലും അ​തി​നു​ കാ​ത്തി​രി​ക്കാ​തെ കോ​ഹ്​​ലി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​ണ്.

ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്ബ​ര​യി​ലെ ര​ണ്ടാം ടെ​സ്​​റ്റാ​യ ബോ​ക്​​സി​ങ്​ ഡേ ​മാ​ച്ചി​ന്​ കോ​ഹ്​​ലി​യു​ണ്ടാ​വി​ല്ല. ആ​സ്​​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ഏ​ഴ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ല്​ അ​ര്‍​ധ​സെ​ഞ്ച്വ​റി​യു​മാ​യി മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നെ​ങ്കി​ലും മൂ​ന്ന​ക്കം ക​ട​ന്നി​ല്ല.

ഈ ​വ​ര്‍​ഷം 22 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളാ​ണ്​ കോ​ഹ്​​ലി ക​ളി​ച്ച​ത്. ഏ​ഴ്​ അ​ര്‍​ധ​സെ​ഞ്ച്വ​റി​യും നേ​ടി. കോ​വി​ഡ്​ കാ​ര​ണം, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ ടീ​മു​ക​ള്‍​ക്കെ​തി​രാ​യ പ​ര​മ്ബ​ര​ക​ളും ട്വ​ന്‍​റി20 ലോ​ക​ക​പ്പും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​താ​ണ്​ മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണം.

അ​വ​സാ​ന മൂ​ന്നു​​വ​ര്‍​ഷ​െത്ത കോഹ്​ലിയുടെ പ്രകടനം
വ​ര്‍​ഷം മ​ത്സ​രം 100/50
2017 46 11/10
2018 37 11/13
2019 44 07/14
2020 22 00/07