ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യുട്ടിങ്ങിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ രജത് മൂന്നയുടെ അധ്യക്ഷതയില്‍ ഏഴ് അംഗ ഉപദേശക സമിതി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ചെന്നൈ, മുംബൈ, ഡല്‍ഹി ഐ ഐ ടി കളിലെ വിദഗ്ദ്ധര്‍ അടങ്ങുന്നതാണ് ഉപദേശക സമിതി.