ഒമാനില്‍ 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഒമാനില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 12,8143 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ ഗോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11,9945 ആയി. രാജ്യത്ത് ഇന്ന് ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ 1490 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.6 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 95 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 40 പേര്‍ ഗുരുതരാവസ്ഥയിലാണ്.