രാജ്യത്ത് കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഭാരത് ബയോടെക് 13,000 സന്നദ്ധ പ്രവര്‍ത്തകരില്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തി. 26,000 പേര്‍ക്കാണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ നടത്തുന്നത്. 13,000 പേര്‍ വാക്‌സിന്‍ സ്വീകരിച്ച്‌ കഴിഞ്ഞതോടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ 50 ശതമാനം പൂര്‍ത്തിയായി.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​ 19,556 പേര്‍ക്ക്​ മാത്രം. ജൂലൈ രണ്ടിന്​ ​ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ നിരക്കാണിതെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒരു ലക്ഷത്തിന്​ അടുത്തുവരെ കോവിഡ്​ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.രാജ്യത്ത്​ ഇതുവരെ 1,00,75,116 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 310 മരണങ്ങളും​ റിപ്പോര്‍ട്ട്​ ചെയ്​തു​. ഇതോടെ ആകെ മരണം 1,46,111 ആയി.