തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാ ശ്രമം തടയാന്‍ ശ്രമിച്ച ഭാര്യക്കും, എസ്‌ഐക്കും പൊള്ളലേറ്റു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു.

ഈ ഭൂമിയില്‍ രാജന്‍ നിര്‍മ്മിച്ച താത്കാലിക ഷെഡ് പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഇതനുസരിച്ച്‌ ഷെഡ് പൊളിച്ചുനീക്കുന്നതിനിടെയാണ് രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

രാജനെ പിന്തിരിപ്പിക്കാന്‍ പോയ ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും ഭാര്യക്കും പൊള്ളലേറ്റു.

മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.