ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡീഷ എഫ് സി നോര്‍ത്ത് ഈസ്റ്റിനെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30ന് ആണ് മല്‍സരം. ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ കളിയില്‍ തോറ്റിരുന്നു.

അതിനാല്‍ ഇന്ന് അവര്‍ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. ഈ സീസണില്‍ ഒരു തോല്‍വി മാത്രമുള്ള അവര്‍ മികച്ച ഫോമിലാണ്.അതേസമയം ഈ സീസണില്‍ ഒരു ജയം പോലും നേടാന്‍ കഴിയാത്ത ഒഡീഷ്യക്ക് ഇന്ന് ജയം അല്ലാതെ മറ്റ് വഴികള്‍ ഒന്നും തന്നെയില്ല.

തുടര്‍ച്ചയായ നാല് കളികളില്‍ തോറ്റാണ് അവര്‍ ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്.ഈ സീസണില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ മാത്രമാണ് നേടിയ അവര്‍ ഏഴ് ഗോളുകള്‍ ആണ് വഴങ്ങിയത്. നിലവില്‍ അവര്‍ പോയിന്റ് നിലയില്‍ പതിനൊന്നാം സ്ഥാനത്താണ്.