കര്‍ണാടക: കര്‍ണാടകയിലെ ഹുബാലിയില് കാമുകിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ദേഷ്പാണ്ഡ്യേ നഗറിന് സമീപം നടുറോഡില്‍ രാവിലെയാണ് സംഭവം. കയ്യില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് യുവാവ് യുവതിയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
ആക്രണമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിയെ പോലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇസ്മെയില്‍ കെ കുകറ എന്ന ഓട്ടോ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ജ്വല്ലറിയിലെ ജീവനക്കാരിയാണ് യുവതിയെന്നാണ് പോലീസ് പറയുന്നത്.
യുവാവ് യുവതിയെ ഒരുപാട് തവണ കത്തി വച്ച് കുത്തി പരിക്കേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം റോഡില്‍ ആളുകള്‍ കൂടിയിരുന്നെങ്കിലും ആരും യുവതിയെ രക്ഷിക്കാനോ യുവാവിനെ തടയാനോ ശ്രമിച്ചില്ല. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇയാളുമായി പിരിയുകയും യുവതി മറ്റൊരാളുമായി അടുപ്പത്തിലാവുകയും ചെയ്തിരുന്നു. ഇതായിരിക്കാം പ്രകോപനത്തിന് കാരണമെന്നാണ് സൂചന.