കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ സ​മ​യ​ക്ര​മ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ മാ​റ്റം. രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വീ​ണ്ടും പ​ഴ​യ സ​മ​യ​ക്ര​മ​ത്തി​ലേ​ക്ക് കൊ​ച്ചി മെ​ട്രോ എ​ത്തു​ന്ന​ത്.

നേ​ര​ത്തേ, ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മെ​ട്രോ സ​ര്‍​വീ​സ് സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ മു​ത​ല്‍ രാ​ത്രി ഒ​മ്ബ​തു​വ​രെ​യാ​ക്കി ചു​രു​ക്കി​യി​രു​ന്നു. ഇ​ന്ന് പേ​ട്ട മു​ത​ല്‍ ആ​ലു​വ വ​രെ​യും ആ​ദ്യ​ത്തെ സ​ര്‍​വീ​സും അ​വ​സാ​ന സ​ര്‍​വീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.