കൊല്ലം കോര്‍പ്പറേഷനില്‍ ഇന്നലെ(ഡിസംബര്‍ 21) സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടത്തിയ പരിശോധനയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജിതപ്പെടുത്തി. പോസിറ്റീവ് ആയ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം തൊട്ടടുത്ത് സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേരും, പോസിറ്റീവ് ആയവരുമായി കോവിഡ് മാനദണ്ഡം പാലിക്കാതെ അടുത്തിടപഴകിയവരും നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാകണം. കൗണ്‍സിലര്‍മാരുമായി സമ്ബര്‍ക്കത്തില്‍ വന്ന ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തനത്തിന് സഹകരിച്ചവര്‍, കുടുംബാംഗങ്ങള്‍ എന്നിവരും പരിശോധനയ്ക്ക് വിധേയരാകണം. വ്യാപനം തടയാനുള്ള ട്രിപ്പിള്‍ സീറോ കാമ്ബയിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടവര്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിത്തമുള്ളവര്‍ക്കും കോവിഡ് പരിശോധനയ്ക്ക് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.