തൃശ്ശൂര്‍ : തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളിലെ അഞ്ചു വീടുകളില്‍ എന്‍ ഐ എ റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്.

പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന. ഇവിടെനിന്ന് എന്തെങ്കിലും രേഖകള്‍ പിടിച്ചെടുത്തോ എന്ന് വ്യക്തമല്ല.