ന്യൂയോര്‍ക്ക്:  നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. അദ്ദേഹം കുത്തിവെപ്പ് എടുക്കുന്നത് ലൈവ് ആയി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. കോവിഡ് പ്രതിരോധ വാക്‌സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബൈഡന്‍ കുത്തിവെപ്പ് സ്വീകരിച്ചത്.

78 കാരനായ ബൈഡന്‍ ന്യൂആര്‍ക്കിലെ ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നുമാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജില്‍ വാക്‌സിന്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നതായി പ്രസിഡന്റ് ട്രാന്‍സിഷന്‍ ടീം പറഞ്ഞു.

 

‘ഇന്ന് ഞാന്‍ കോവിഡ് -19 വാക്‌സിന്‍ സ്വീകരിച്ചു.

ഇത് സാധ്യമാക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും – നന്ദി. ഞങ്ങള്‍ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.

അമേരിക്കന്‍ ജനതയോട് – ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അറിയുക. വാക്‌സിന്‍ ലഭ്യമാകുമ്ബോള്‍, അത് എടുക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.’

 

വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

ഒന്നാം തരംഗത്തില്‍ 3,18,000 അമേരിക്കക്കാരാണ് മരിച്ചത്. അതിനിടെയാണ്പ്രധാന നേതാക്കള്‍ വാക്‌സിന്‍ സ്വീകരിച്ചത്. അമേരിക്കയില്‍ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡന്‍.

വാക്‌സിന്‍ സ്വീകരിക്കുമ്ബോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബൈഡന്‍ പറഞ്ഞു. മാസ്‌ക് ധരിക്കുകയും വിദഗ്ധര്‍ പറയുന്നത് അനുസരിക്കുകയാണ് വേണ്ടത് കോവിഡ് ബാധിതനായ ശേഷം സ്വാഭാവികമായി താന്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്നും സ്വാഭാവിക രോഗ പ്രതിരോധ ശേഷിയിലാണ് താന്‍ എന്നുമാണ് വിശ്വസിക്കുന്നത് എന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.