തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡ്​ വകഭേദത്തിനെതിരെ സംസ്ഥാനത്തും​ ജാഗ്രതയും കരുതലും. നിലവിലെ വൈറസിനെ അപേക്ഷിച്ച്‌​ (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന്​ (ജി-614) ഉണ്ടെന്നാണ്​ വിലയിരുത്തല്‍. കൂടുതല്‍ കാലയളവ്​ നിലനില്‍ക്കാനുള്ള അതിജീവന ശേഷിയുമുണ്ട്​.

ത​ദ്ദേശ തെര​ഞ്ഞെടുപ്പിനുശേഷം പടര്‍ച്ച സാധ്യ​തയേറിയ നിര്‍ണായക ദിനങ്ങളിലാണ്​ പുതിയ ഭീഷണി കൂടിയുയരുന്നത്​. വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങളും പരിശോധനകളും കുറവായ ദിവസങ്ങളാണ്​ പിന്നിട്ടത്​. അതുകൊണ്ടുതന്നെ പുതിയ വകഭേദ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്നാണ്​ വിദഗ്​​ധര്‍ ചൂണ്ടിക്കാട്ടുന്നത്​.

അതേസമയം, കേന്ദ്ര സര്‍ക്കാറില്‍നിന്നുള്ള കാര്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇതില്ലാതെ സംസ്ഥാനത്തിന്​ മാത്രമായി അധികമൊന്നും ചെയ്യാനാകില്ലെന്ന​ും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമത്തോട്​ പറഞ്ഞു. ‘വിമാനത്താവളങ്ങളിലെ പരിശോധനയിലടക്കം കേന്ദ്രസര്‍ക്കാറാണ്​ നിര്‍ദേശം നല്‍കേണ്ടത്​. പരിശോധന-ക്വാറന്‍റീന്‍ കാര്യങ്ങളിലും വ്യാപനം നിയന്ത്രിക്കുന്നതിലുമാണ്​ സംസ്ഥാനത്തിന്​ ഇടപെടാനാകുക. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും വാക്​സിനേഷനെ ബാധിക്കില്ലെന്നാണ്​ വിലയിരുത്തലെ’ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസി​െന്‍റ ജനിതക മാറ്റത്തെക്കുറിച്ച്‌​ സംസ്ഥാനത്തിനുള്ളില്‍ കാര്യമായ പഠനങ്ങള്‍ നടക്കാത്തതിനാല്‍ ഇവയുടെ സാന്നിധ്യം അത്ര എളുപ്പം ക​െണ്ടത്താനാകില്ലെന്ന്​ ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇതിനുള്ള മതിയായ സംവിധാനങ്ങളും സംസ്ഥാനത്തില്ല. വൈറസ്​ വകഭേദങ്ങളെക്കുറിച്ചുള്ള പഠനകാര്യത്തില്‍ ആരോഗ്യവകുപ്പ്​ കാര്യമായ താല്‍​പര്യം കാട്ടുന്നില്ലെന്നത്​ നേരത്തേ ഉയരുന്ന ആക്ഷേപമാണ്​.

ഇതിനായി ഏതാനും ഗവേഷണ സ്ഥാ​പനങ്ങള്‍ മുന്‍കൈയെടുത്തെങ്കിലും സര്‍ക്കാര്‍ താല്‍പര്യം കാട്ടാത്തതിനെതുടര്‍ന്ന്​ പിന്മാറുകയായിരുന്നു. അതേസമയം ഡല്‍ഹി ആസ്ഥാനമായ സ്ഥാപനവുമായി സഹകരിച്ച്‌​ കേരളത്തി​ലെ കൊറോണ വൈറസി​​െന്‍റ ജനിതക മാറ്റത്തെക്കുറിച്ച്‌​ പഠിക്കാന്‍ തീരുമാനിച്ചിട്ടു​ണ്ടെന്നും നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത്​ പുതിയ വകഭേദത്തി​െന്‍റ സാന്നിധ്യം കൂടി പഠനത്തി​െന്‍റ ഭാഗമാക്കുമെന്നും​ ആരോഗ്യവകുപ്പ്​ വ്യക്തമാക്കുന്നു.