കോട്ടയം ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

ഈ സംഘർഷത്തിലാണ് ജിനുവിന് തലയ്ക്കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് അടിയേറ്റ ജിനു ബോധരഹിതനായി വീഴുകയായിരുന്നു

ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ചേർന്ന് ജിനുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.