വയനാട് കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ വ്യാപകമായി വെട്ടിക്കുറച്ചതായി പരാതി. ഗ്രാമീണ മലയോര സർവീസുകളുടെ അപര്യാപ്തത തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്. വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ കെഎസ്ആർടിസി  ഡിപ്പോയിൽ നിന്ന് ഇരുപതോളം സർവീസുകളാണ് ഈയിടെ നിർത്തലാക്കിയത്. മേപ്പാടി, ചൂരൽമല ഉൾപ്പടെയുള്ള പ്രധാന ഗ്രാമീണ റൂട്ടുകളിൽ സർവീസുകൾ നന്നേ കുറവാണ്.

ഇതിന് പുറമെയാണ് കെഎസ്ആർടിസി ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുന്നതായി പരാതി ഉയരുന്നത്. 15 കിലോമീറ്റർ വരെ ദൂരമുള്ള വിവിധ റൂട്ടുകളിൽ അൽപമെങ്കിലും സർവീസ് നടത്തുന്നത് സ്വകാര്യ ബസുകളാണ്. കൽപറ്റ ഡിപ്പോയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് മുൻപ് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും നിലവിലുള്ള സർവീസുകൾ ഉൾപ്പടെ നിർത്തലാക്കുന്ന അവസ്ഥയാണ്. അവഗണന തുടർന്നാൽ സമരപരിപാടികൾക്കൊരുങ്ങുകയാണ് വിവിധ സംഘടനകൾ.

സിൽവർ ലൈൻ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ; പതിച്ചിരിക്കുന്നത് പുതുപ്പാടിയിൽ

കെ റെയിൽ ( K Rail) സിൽവർ ലൈൻ (Silver Line)  പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ (Maoist)  പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വയനാട് പുതുപ്പാടി മട്ടിക്കുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

മട്ടിക്കുന്ന് ബസ്‌റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. പ്രധാനമായും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് നോട്ടീസുകള്‍. സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. ബി ജെ പി, സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്.

ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. താമരശ്ശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെയും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിരുന്നു. ഒരിക്കല്‍ ടൗണിൽ പ്രസംഗവും നടത്തിയാണ് തിരിച്ച് പോയത്.