എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് അപകടത്തിന് പിന്നാലെ തീപിടിച്ചു. മലപ്പുറം താനാളൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് എടമുട്ടത്ത് വെച്ച് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ കാറിന്റെ മുന്‍വശത്ത് തീപിടിക്കുകയായിരുന്നു. കാറിലും ട്രക്കിലുമുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. നാട്ടിക അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഏറെ സമയം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ആശുപത്രിയിൽ വെച്ച് ചികിത്സയിൽ കഴിയവെ എലിയുടെ കടിയേറ്റ രോ​ഗി മരിച്ചു.

വാറങ്കൽ (തെലങ്കാന): വാറങ്കലിലെ സർക്കാർ മഹാത്മാ ​ഗാന്ധി മെമോറിയൽ (എംജിഎം)  ആശുപത്രിയിൽ ആർഐസിയുവിൽ ചികിത്സയിൽ കഴിയവെ എലിയുടെ കടിയേറ്റ രോ​ഗി മരിച്ചു. ഹൈദരാബാ​ഗിലെ നിംസിൽ ചികിത്സയിലിരിക്കെയാണ് 38കാരനായ  ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. എലിയുടെ കടിയേറ്റ് ​ഗുരുതരാവസ്ഥയിലായ ഇയാളെ മന്ത്രി എരബെല്ലി ദയാകർ റാവു ഇടപെട്ടാണ് നിംസിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ മരിച്ചത്. സ്വർണപ്പണിക്കാരനായ ശ്രീനിവാസ് ഗുരുതരമായ കരൾ, ശ്വാസകോശ, വൃക്ക രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോ​ഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ആർഐസിയുവിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഐസിയുവിൽ വെച്ച് ഇയാളുടെ കൈയും കാലും എലി കടിച്ച് മാരകമായി മുറിവേറ്റ് രക്തം നഷ്ടമായി. സംഭവം വിവാദമായതോടെ മന്ത്രി ഇടപെട്ട് ഇയാളെ ഹൈദരാബാദ് നിംസിലേക്ക് മാറ്റി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. ബി ശ്രീനിവാസ് റാവുവിനെ സ്ഥലം മാറ്റുകയും സംഭവത്തിന് ഉത്തരവാദികളായ മറ്റ് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടമായതിനാൽ സാമ്പത്തിക സഹായം വേണമെന്ന് ശ്രീവിനവാസിന്റെ ഭാര്യ ആവശ്യപ്പെട്ടു. ആശുപത്രിയുടെ ശുചീകരണവും പരിപാലനവും ചുമതലയുള്ള ഏജൻസിക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ച എംജിഎം ആശുപത്രി സന്ദർശിച്ച മന്ത്രി എരബെല്ലി ദയാകർ റാവു പറഞ്ഞു