കേന്ദ്ര സഹമന്ത്രി വി മുരളീധരന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുരളീധരനെ കൊണ്ട് കേരളത്തിന് നയാ പൈസയുടെ ഗുണമില്ലെന്നും മന്ത്രിയുടെ നീക്കങ്ങൾ ഫെഡറൽ തത്വത്തിന് എതിരാണെന്നും കോടിയേരി വിമർശിച്ചു.
കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നുണ്ടെന്നും കേരളം ആ വിഹിതം വാങ്ങാതിരിക്കുന്നു എന്നുമാണ് പുതിയ ആരോപണം. ഇത്തരത്തിലുള്ള ഗുണ്ടടിച്ച് ഇന്ധന വില വര്‍ധനവില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് മുരളീധരന്‍ ശ്രമിക്കുന്നത്.
സില്‍വര്‍ ലൈനെതിരെ വീടുകൾ കയറി പ്രചരണം നടത്തുകയാണ് കേന്ദ്രസഹമന്ത്രി. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന വില മാധ്യമങ്ങളിലൂടെ സമൂഹമൊട്ടാകെ കാണുകയുണ്ടായി.  തീർത്തും വില കുറഞ്ഞ സമീപനങ്ങളാണ് കേന്ദ്ര സഹമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയ്ക്ക് എതിരാണ് കേന്ദ്ര സഹമന്ത്രി മുരളീധരനെന്നും കോടിയേരി ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് 

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്തൊക്കെ വിടുവായത്തങ്ങളാണ് വിളിച്ച് പറയുന്നത് !!
കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നുണ്ടെന്നും കേരളം ആ വിഹിതം വാങ്ങാതിരിക്കുന്നു എന്നുമാണ് പുതിയ ആരോപണം. ഇത്തരത്തിലുള്ള ഗുണ്ടടിച്ച് ഇന്ധന വില വര്‍ധനവില്‍ നിന്ന് ജനശ്രദ്ധ തിരിയ്‌ക്കാനാണ് മുരളീധരന്‍ ശ്രമിക്കുന്നത്.
സില്‍വര്‍ ലൈനെതിരെ വീടുകൾ കയറി പ്രചരണം നടത്തുകയാണ് ഈ കേന്ദ്രസഹമന്ത്രി. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന വില മാധ്യമങ്ങളിലൂടെ സമൂഹമൊട്ടാകെ കാണുകയുണ്ടായി.  മുരളീധരന്റെ ഇത്തരം നീക്കങ്ങള്‍ ഫെഡറല്‍ തത്വത്തിന് എതിരാണ്.
കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം മുരളീധരനെ കൊണ്ടില്ല. തീർത്തും വില കുറഞ്ഞ സമീപനങ്ങളാണ് കേന്ദ്ര സഹമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയ്ക്ക് എതിരാണ് കേന്ദ്ര സഹമന്ത്രി മുരളീധരൻ.