: രണ്ടാം പിണറായി സർക്കാരിന്‍റെ ഇന്ന് നടക്കുന്ന ഒന്നാം വാർഷിക ചടങ്ങ് പ്രതിപക്ഷനേതാവ്
വി ഡി സതീശന്‍ (V D Satheesan) ബഹിഷ്ക്കരിക്കും. കണ്ണൂരിൽ വൈകീട്ട് നടക്കുന്ന പരിപാടിയിൽ വി ഡി സതീശനും ക്ഷണമുണ്ടായിരുന്നു. സിൽവർലൈനിൽ  സമരം ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ യോജിപ്പ് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം മറ്റ് ജില്ലകളിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിലേക്ക് ക്ഷണം കിട്ടിയ യുഡിഎഫ് ജനപ്രതിനിധികൾക്ക് യുക്തിയനുസരിച്ച് തീരുമാനമെടുക്കാമെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.