ഇറാഖ് (Iraq)  കർബല റിഫൈനറിയിലെ (Karbala Refinery)  തൊഴിൽ പ്രതിസന്ധിയിൽ കുടുങ്ങിയ ഇന്ത്യക്കാരായ ജീവനക്കാരെ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അനധികൃതമായി കസ്റ്റഡിയിലെടുക്കുന്നതായി പരാതി. വിസ പ്രശ്നത്തിൽ തൊഴിലാളികൾ പ്രതിഷേധം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഫോൺ അടക്കം കൈവശപ്പെടുത്തി തൊഴിലാളികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുത്തവരെ ബന്ധപ്പെടാനാകുന്നില്ലെന്നും മറ്റു തൊഴിലാളികൾ പറയുന്നു. ഇറാഖിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ലെന്ന് ഇവർ പരാതിപ്പെടുന്നു.  മലയാളികൾ അടക്കം അയ്യായിരത്തോളം ഇന്ത്യക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.