ശബരിമല പാതയിൽ (Sabarimala Route)  പ്ലാപ്പള്ളിക്കു (Plappally)  സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ എന്നു കരുതുന്നയാളുടെ മൃതദേഹവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു.

വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തെപ്പറ്റി (Lorry Accident)  അറിവ് ലഭിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമൻ്റുമായി പോയതെന്നാണ് നിഗമനം. KL 33 C 6275 ലോറി ആണ് അപകടത്തിൽ പെട്ടത്. തമിഴ്നാട് ശങ്കർ നഗറിൽ നിന്നും സിമന്റ്‌ കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവർ മാരിയപ്പൻ (30) ആണ് എന്നാണ് സൂചന.