ലോറിയിൽ നിന്ന്ന ​ഗ്ലാസ് ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്. പാലക്കാട്  നഗരത്തിലെ ഗ്ലാസ് വിൽപന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളികൾ തൊഴിലാളികൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയ ​ഗ്ലാസ് പാളി ഇറക്കുന്നതിനിടെ ചില്ല് ചെരിഞ്ഞ് വീഴുകയായിരുന്നു. ചില്ലിനിടയിൽ കുടുങ്ങിയാണ് മൊയ്തീൻകുട്ടി മരിച്ചത്. ചില്ലിനിടയിൽ നിന്ന് മൊയ്തീൻകുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവ് ശിക്ഷ

മലപ്പുറം: മലപ്പുറം കാവനൂരിൽ അഞ്ചു വയസുകാരിക്ക് പീഡനപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവ് വിധിച്ച് കോടതി. ശിഹാബുദ്ദീൻ എന്ന പ്രതിക്കാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ പ്രതിക്ക് 75,000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.