സിക്കിമില്‍ വാഹനാപകടത്തില്‍ സൈനികര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നാഥുലയിലെ ഇന്ത്യ-ചെെന അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.

മഞ്ഞു മലയില്‍ ഇടിച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഇടിച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തലകീഴായി മറിയുകകയായിരുന്നു. നാല് സൈനിക ഉദ്യോഗസ്ഥരും, ഇവരില്‍ ഒരാളുടെ മകനും ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് സൈനികരും കുട്ടിയുമാണ് മരിച്ചത്.പരിക്കേറ്റ സൈനികനെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.