മലപ്പുറം മഞ്ചേരിയിൽ നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (Murder Case)മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീർ, അബ്ദുൽ മജീദ്  എന്നിവർ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ  ആക്രമിച്ചത്. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുൾ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണുണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് എറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല്  ആദ്യം  തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ  വാളെടുത്ത്  വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്.