കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവ് നശിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. കൊല്ലം പരവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷൂജയാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഷൂജയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ പി ഹണ്ടിൽ കണ്ടെടുത്ത തൊണ്ടി  മുതലായ മൊബൈൽ ഫോണാണ് ഷൂജ നശിപ്പിച്ചത്. കേസ് കോടതിയിൽ എത്തുന്നതിന് മുൻപായിരുന്നു ഷൂജ ഫോൺ മാറ്റിയത്. ഷൂജയുടെ ബന്ധു പ്രതിയായ കേസിലായിരുന്നു ഇത്. ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോൺ മാറ്റിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.