കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട നര്‍ത്തകി മന്‍സിയയ്ക്ക് ഐക്യദാ‍‍ർഢ്യവുമായി ന‍ർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാ‍‍ർഢ്യവുമായി എത്തിയത്. ഏപ്രില്‍ 24ന് നിശ്ചയിച്ച പരിപാടി ബഹിഷ്കരിക്കുകയാണ് എന്നാണ് അഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവിക ഇക്കാര്യം അറിയിച്ചത്.