ഇന്ത്യയെ പ്രശംസിച്ച് റഷ്യ (Russia) . യുക്രൈൻ (Ukraine Crisis)  വിഷയത്തിൽ ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് അഭിനന്ദനീയമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി  സർജെ ലവ്റോവ് (Sergeĭ Viktorovich Lavrov) അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി (S Jaishankar)  കൂടിക്കാഴ്ചയ്ക്കാണ് സർജെ ലവ്റോവ് എത്തിയത്. ഇന്നലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രി ദില്ലിയിലെത്തിയത്.

അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്റോവ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു കൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ  ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും  ജയശങ്കർ പറഞ്ഞു.