ഫ്ലാഷ് മോബിൽ  വിദ്യാർഥികൾക്കൊപ്പം ചേർന്ന് ചുവടുവച്ച് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ (Divya S. Iyer). വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ (mg university arts festival 2022) പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് (Flash Mob) നടത്തിയ പത്തനംതിട്ട (Pathanamthitta) കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പം ചേര്‍ന്ന് ചുവടുവച്ചത്.

കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാർഥികൾക്കൊപ്പം മനോഹര നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ നിരവധിപ്പേരാണ് പങ്കുവച്ചിരിക്കുന്നത്.

സ്കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ എസ്. അയ്യർ കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്.  ദിവ്യ എസ്. അയ്യറിന്‍റെ പാട്ട് അടക്കം മുന്‍പും വൈറലായിട്ടുണ്ട്.