പാരിസ്ഥിത ആഘാതം സംബന്ധിച്ച(environmental study) അവ്യക്തതയാണ് സില്‍വര്‍ലൈന്‍ പദ്ധതി(silver line project) പ്രദേശത്തെ സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഉയര്‍ത്തുന്ന പ്രശ്നങ്ങളിലൊന്ന്. തുരങ്ക പാത എവിടെയെല്ലാമെന്നോ കൃഷിയിടങ്ങളും തണ്ണീര്‍തടങ്ങള്‍ എത്രമാത്രം നികത്തേണ്ടി വരുമെന്നോ ആധികാരിക കണക്കുകളൊന്നും പുറത്ത് വന്നിട്ടില്ല. ഡി പി ആറില്‍ പറയുന്ന വിവരങ്ങളാകട്ടെ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുമല്ല. അതേസമയം, തുരങ്കപാത അടക്കമുളള കാര്യങ്ങളില്‍ സി പി എം നേതാക്കള്‍ സ്വന്തം നിലയില്‍ വിശദീകരണം തുടരുകയാണ്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സിസ്ട്ര തയ്യാറാക്കിയ ഡി പി ആർ പ്രകാരം ആകെ 11.528 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്ക പാത നിര്‍മിക്കേണ്ടത്. ഇതില്‍ ഏറ്റവും നീളത്തിലുളള തുരങ്കത്തെക്കുറിച്ചാണ് കോടിയേരിയുടെ ഈ ഉറപ്പ്. തിരക്കേറിയ നഗരത്തിലൂടെ മാത്രമല്ല, കല്ലായി പുഴയുടെ അടിത്തട്ടിൽ നിന്ന് 22 അടി താഴെ കൂടിയും പാത കടന്നുപോകുമെന്നും കെ റെയില്‍ വക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

ഡി പി ആറില്‍ ഈ ഭാഗത്തെ ടണല്‍ നിര്‍മാണം സംബന്ധിച്ച് പറയുന്നത് ഇങ്ങനെ. ചെറുദൂരത്തിലുളള ടണലുകള്‍ നിര്‍മിക്കാന്‍ NATM അഥവാ ന്യൂ ഓസ്ട്രേലിയന്‍ ടണലിംഗ് മെത്തേഡ് ആണ് അനുയോജ്യം. എന്നാല്‍ കോഴിക്കോട്ടെ ടണല്‍ ദൈര്‍ഘ്യമേറിയതും പുഴയുടെയും നഗരത്തിന്‍റെയും അടിയിലൂടെ കടന്ന് പോകുന്നതും ആയതിനാല്‍ TBM അഥവാ ടണല്‍ ബോറിംഗ് മെത്തേഡ് ആകും ഉത്തമം. എന്നാല്‍, മണ്ണിന്‍റെ ഘടനയെക്കുറിച്ചോ പാറ യുടെ സ്വഭാവത്തെക്കുറിച്ചോ ശാസ്ത്രീയ പഠനം നടത്താതെ ഇക്കാര്യങ്ങളി‍ല്‍ എങ്ങനെ ഉറപ്പ് പറയാനാകുമെന്നാണ് ചോദ്യം.

കണ്ണൂര്‍ ജില്ലയിലെ മാടായി പാറ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കുന്നുകള്‍ക്കടിയിലൂടെ കട്ട് ആന്‍റ് കവറിംഗ് രീതിയില്‍ തുരങ്കപാത നിര്‍ദ്ദശിച്ചിട്ടുണ്ട്. ചൈനാ ക്ളേ ഖനനം നടത്തിയിരുന്ന പ്രദേശമാണ് മാടായി പാറയുടെ പരിസരം. ആകാശ സര്‍വേ നടത്തി തയ്യാറാക്കിയ ഡിപിആര്‍ വച്ച് ഇവിടുത്തെ പരിസ്ഥിതി ആഘാതം എങ്ങനെ തിട്ടപ്പെടുത്താനാകുമെന്നതാണ് പ്രശ്നം. നിലവില്‍ ഡി പി ആര്‍ നിര്‍ദേശിക്കുന്ന പ്രദേശങ്ങളില്‍ തുരങ്കപാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയാല്‍ ബദല്‍ എന്തെന്നോ പദ്ധതി ചെലവ് എത്രത്തോളം ഉയരുമെന്നോ പദ്ധതിയുടെ വക്താക്കളാരും വിശദീകരിക്കുന്നുമില്ല.

ചെയ്യേണ്ടത് സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; സില്‍വര്‍ ലൈനില്‍ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ (Silver Line) നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) . നാടിന് ആവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

51 റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവർ ഇപ്പോൾ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവർക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

നാടിൻ്റെ വികസനം സർക്കാറിൻ്റെ ബാധ്യതയാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സർക്കാരിൻ്റ പ്രാഥമിക ബാധ്യത. അതിൽ നിന്ന് ഒളിച്ചോടാനാകില്ല. ഗെയിൽ കൂടംകുളം ദേശീയ പാത വികസനം ഇതിന് ഉദാഹരണമാണ്. എതിർക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം. അവർ ബഹളം വക്കുന്നുണ്ടാകില്ലായിരിക്കും. പക്ഷെ അവർ വികസനം വേണം എന്നാഗ്രഹിക്കുന്നു. കെ റെയിൽ പോലുള്ള പദ്ധതി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. കെ റെയിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകുല പ്രതികരണമാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കെ റെയിൽ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാൻ എൽഡിഎഫ് നേതാക്കൾ നേരിട്ട് പ്രചരണത്തിനിറങ്ങും

കെ റെയിലിൽ പ്രതിഷേധം തണുപ്പിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് നേതാക്കൾ ജനങ്ങളിലേക്ക്. പ്രതിപക്ഷത്തിന്‍റെ പ്രചാരണങ്ങൾ നേരിടാൻ ഏപ്രിൽ 19ന് വിപുലമായ യോഗം സംഘടിപ്പിക്കും. ജില്ലാ അടിസ്ഥാനങ്ങളിൽ ബോധവത്കരണ യോഗങ്ങൾ സംഘടിപ്പിക്കും. വീടുകളിൽ കയറിയുള്ള ബോധവത്കരത്തിനും എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. സിപിഎം പാർട്ടി കോണ്‍ഗ്രസിന് ശേഷം പ്രതിപക്ഷ സമരത്തെയും ജനകീയ ചെറുത്തുനിൽപുകളെയും നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ജനങ്ങളെ ബോധവത്കരിക്കാൻ കഴിയുമെന്നും എന്നാൽ പ്രതിപക്ഷത്തെ ബോധവത്കരിക്കാൻ ഒരിക്കലും കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. കല്ലൂരുക എന്നത് പ്രതിപക്ഷ നേതാവിന് ഒരു രോഗമായി മാറിയിരിക്കുന്നുവെന്നും എൽഡിഎഫ് കണ്‍വീനർ പരിഹസിച്ചു.