ജീവൻ രക്ഷാ മരുന്നുകളുടെ (life saving drugs)വില കൂടി. 871 രാസഘടകങ്ങളുടെ (cjhemical cpmbination)വില കൂടിയതോടെ അവ ചേർത്ത് നിർമിക്കുന്ന മരുന്നുകളുടെ വില വർധിച്ചത്. ഇതോടെ 30000 മുതൽ 40000വരെ മരുന്നുകളുടെ വിലയാണ് കൂടുന്നത്. ഇതോടെ അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയർന്നു

വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കൽ അനുസരിച്ചാണ് മരുന്ന് നിർമാണത്തിനുള്ള പാരസെറ്റമോൾ അടക്കം  871 രാസഘടകങ്ങൾക്ക് വില കൂട്ടിയത്. ഉല്‍പാദന ചെലവിന് ആനുപാതികമായി മരുന്ന് വില നിശ്ചയിക്കണമെന്ന ആവശ്യം വർഷങ്ങൾ ആയി ഉണ്ട് . അങ്ങനെ വന്നാല്‍ മരുന്ന് വില  കുറയും.5000 കോടി യിലേറെ മരുന്ന് ഉപ‌ഭോ​ഗം ആണ് ഒരു വർഷം രാജ്യത്ത് നടക്കുന്നത് , രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാല്‍ പുതിയ നടപടി ഏറ്റവും ദോഷകരമായി ബാധിക്കുക കേരളത്തെ തന്നെയാണ്

പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി മരുന്നുകളുടെ വിലയും കൂടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.പുതിയ റേറ്റ് രേഖപ്പെടുത്തിയ മരുന്ന് വിപണിയിലെത്തുവരെ ചില മരുന്നുകൾക്കെങ്കിലും ക്ഷാമം നേരിടാനുള്ള സാധ്യതയും ഉണ്ട്.

2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമുള്ള തുടർനടപടികൾക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ്‌അതോറിറ്റി നോട്ടീസിൽ പറയുന്നു.

അധികഭാരം ഇന്ന് മുതൽ ; നികുതി ഭാരം കൂടി; വെള്ളക്കരം കൂടി; വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ് വർദ്ധനവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ സാന്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം (tax increase)കൂടും. അടിസ്ഥാന ഭൂനികുതിയിൽലവരുന്നത് ഇരട്ടിയിലേറെ വർധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി(land tax) നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിക്കുകയാണ്. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്.

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല.  ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും കൂടും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വിലനാളെ മുതൽ ഉയരും. ന്യായവിലയിൽ പത്തു ശതമാനം വർധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവും ഉയരും.

വെള്ളക്കരം കൂടി. അഞ്ചു ശതമാനമാണ് വർധന.‌ സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ
ഹരിത നികുതിയും നിലവിൽ വന്നു.വാഹന രെജിസ്ട്രേഷൻ , ഫിറ്റ്നസ് നിരക്കുകളും കൂടി. ടോൾ നിരക്കും 10ഥസമാനം കൂടുകയാണ്.

രാജ്യത്ത് ഡിജിറ്റൽ ആസ്തികൾക്ക് ഇന്ന് മുതൽ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും ഇത് ബാധകമാണ്.