ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കും. പിരിച്ചുവിടാൻ ശുപാർശ നൽകി കേരള സർക്കാർ. വ്യാജ വരുമാന സർട്ടിഫിക്കേറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. നിലവിൽ കൊലല്ം വികസന അതോറിറ്റി കമ്മിഷണറാണ് ആസിഫ് കെ യൂസഫ്. വ്യാജ സർട്ടിഫിക്കേറ്റുകൾ നൽകി ആസിഫ് ഐഎഎസ് നേടി എന്ന പരാതിയിക്ക് പിന്നാലെയാണ് നടപടി.

പരീക്ഷ എഴുതുന്നതിന് തൊട്ടുമുൻപുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറു ലക്ഷത്തിൽ താഴെയാകണമെന്നാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ, മൂന്നു സാമ്പത്തിക വർഷത്തിലും ആസിഫിന്റെ കുടുംബത്തിന്റെ സാമ്പത്തിക വരുമാനം ആറു ലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞു. മാത്രമല്ല, വ്യാജ സർട്ടിഫിക്കേറ്റ് നൽകിയ കണയന്നൂർ താലൂക്ക് തഹസിൽദാർമാർക്കെതിരെയും നടപടിയെടുക്കും.