ഭൂരിപക്ഷം നഷ്‌ടപ്പെട്ട പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചചെയ്തില്ല. ദേശീയ അസംബ്ലി സമ്മേളനം വ്യാഴാഴ്ച വരെ പിരിഞ്ഞു. പാർലമെന്റ് ഹൗസിൽ സഭ ചേർന്നയുണ്ടൻ പ്രതിപക്ഷ നിയമസഭാംഗങ്ങൾ അവിശ്വാസം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല.

അതേസമയം ഇമ്രാൻ ഖാൻ അൽപ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിൽ അറിയിച്ചു. സ്ഥാനമൊഴിയുകയും വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതിരിക്കുകയും ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നതിനാൽ ഇമ്രാൻ ഖാൻ ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് റദ്ദാക്കിയിരുന്നു.

രണ്ട് പ്രധാന സഖ്യകക്ഷികൾ കൂറുമാറിയതിനെ തുടർന്ന് 342 അംഗ നിയമസഭയിൽ ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ട്ടപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കും രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും കാരണം ഖാന്റെ സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാർച്ച് എട്ടിന് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റിൽ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. മാർച്ച് 28 ന് പാർലമെന്റിൽ അവതരിപ്പിച്ചു. വോട്ടെടുപ്പ് ഏപ്രിൽ 3 ന് മാറ്റുകയും ചെയ്തു.