കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ കേരളം. ബുധനാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന്കേന്ദ്ര കാര്‍ഷിക നിയമഭേദഗതി വോട്ടിനിട്ട് തള്ളിക്കളയാനാണ് ആലോചന. ഇന്ന്മന്ത്രിസഭാ യോഗം ചേര്‍ന്ന് സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ക്ക് മാത്രമാകും സംസാരിക്കാന്‍ അവസരം. പ്രതിപക്ഷത്തിന്റെ പിന്തുണയും ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ട്.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.