തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ ശ്രീ പിണറായി വിജയന്‍ സമനില തെറ്റിയെന്ന് ടി.സിദ്ധീഖ്. ബി.ജെ.പിയെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി വിജയന്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത്. അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞാണ് ഗുജറാത്തില്‍ ബി.ജെ.പി വര്‍ഗീയ കാര്‍ഡ് കളിക്കാറുള്ളതെന്നും അതുപോലെ ഒന്നാണ് പിണറായി വിജയന്റെ തന്ത്രമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും സിദ്ധീഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്‌

തദ്ദേശ തിരഞ്ഞെടുപ്പ്‌ വിജയത്തില്‍ ശ്രീ പിണറായി വിജയനു സമനില തെറ്റിയെന്നാണു തോന്നുന്നത്‌. പച്ചയ്ക്ക്‌ വര്‍ഗ്ഗീയ കാര്‍ഡ്‌ ഇറക്കുകയാണു പിണറായി വിജയനും സിപിഎമ്മും. ബിജെപിയെ പോലും നാണിപ്പിക്കുന്ന രീതിയിലായിട്ടുണ്ട്‌ വര്‍ഗ്ഗീയത. കോണ്‍ഗ്രസ്‌ ജയിച്ചാല്‍ അഹമ്മദ്‌ പട്ടേല്‍ മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞാണു ഗുജറാത്തില്‍ ബിജെപി വര്‍ഗ്ഗീയ കാര്‍ഡ്‌ ഇറക്കാറുള്ളത്‌. അത്‌ പോലെ ഒന്നാണു പിണറായി വിജയന്റെ തന്ത്രം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക്‌ മനസ്സിലാകും.

യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും കാര്യത്തില്‍ തല്‍ക്കാലം ശ്രീ പിണറായി വിജയന്‍ ഇടപെടേണ്ടതില്ല. തെറ്റുകളും കുറ്റങ്ങളും തിരുത്തി കോണ്‍ഗ്രസും യുഡിഎഫും ശക്തമായി തിരിച്ച്‌ വരും. പുണ്ണുണങ്ങുമ്ബോള്‍ വരുന്ന ചൊറിച്ചില്‍ മാന്തി സുഖിക്കുകയാണു ശ്രീ പിണറായി വിജയന്‍. അധികം മാന്തിയാല്‍ വീണ്ടും പുണ്ണാകും എന്ന് ഓര്‍മ്മിപ്പിക്കുന്നു