തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തുകൊണ്ട് ക്ഷേത്രആഘോഷങ്ങള്‍ ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു. ദേവസ്വം ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. ആഘോഷങ്ങള്‍ ഒഴിവാക്കി മതപരമായ ചടങ്ങുകള്‍ മാത്രം നടത്താനാണ് തീരുമാനം . കൂടാതെ വീടുകളില്‍ പോയി പറ എടുക്കില്ല , ആന എഴുന്നള്ളത്ത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ക്ഷേത്രകുളത്തിലും ശ്രീകോവിലിലും കൗണ്ടറിലും അടക്കം ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയും ഇല്ല