തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ടൊവിനോ തോമസ് ചിത്രത്തിലൂടെയാണ് സന്തോഷ് നാരായണന്‍ മലയാളത്തിലേക്ക് എത്തുന്നത്‌.

അടുത്ത വര്‍ഷമായിരിക്കും ചിത്രം പുറത്തിറങ്ങുക. ജിനു വി. എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്.ഈ ചിത്രത്തില്‍ സന്തോഷിനെ പോലെ ഒരാളെ തന്നെ വേണമായിരുന്നത് കൊണ്ടാണ് അദ്ദേഹത്തെ തന്നെ സമീപിച്ചതെന്ന് തിരക്കഥാകൃത്ത് ജിനു പറയുന്നു.

പേരിടാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത് തന്നെ പുറത്ത് വിടുമെന്നും ജിനു പറഞ്ഞു. 2021ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ജിനു വ്യക്തമാക്കി