ചെന്നൈ: തമിഴ്‌നാട്ടില്‍ 200 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. പാര്‍ട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനുവരിയില്‍ തുടക്കമാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡിസംബര്‍ 23 മുതല്‍ ജനുവരി പത്ത് വരെ16,000 ഗ്രാമസഭകള്‍ പാര്‍ട്ടി വിളിച്ചുചേര്‍ക്കും. ഈ സഭകൡ എഐഎഡിഎംകെയുടെ ഭരണപോരായ്മകള്‍ ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ആദ്യവാരം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. സംസ്ഥാനത്ത് 200 സീറ്റുകള്‍ പിടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങണമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെയുടെ പഞ്ചായത്ത് യൂനിയന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരെ അഭിസംബോധന ചെയ്യുകയായിരുന്നു സ്റ്റാലിന്‍.