സ്പര്‍‌സ് ലീസസ്റ്റര്‍ സിറ്റിയെ നോര്‍ത്ത് ലണ്ടനിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ന് ഇന്ത്യന്‍ സമയം 7:45നു ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.ഈ മല്‍സരത്തിന് ആവേശം കൂട്ടുന്നത് മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ള ടീമുകള്‍ രണ്ടാം സ്ഥാനത്തിന് വേണ്ടി മല്‍സരിക്കുന്നു എന്നതാണ്.ഇന്നലത്തെ വിജയം മൂലം നിലവില്‍ രണ്ടാമത് ഇരിക്കുന്ന എവര്‍ട്ടന് അവരുടെ സ്ഥാനം നഷ്ട്ടമാകുന്ന കാര്യം ഏറെകുറെ ഉറപ്പായി.

കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂലിനോട് അവസാന മിനുട്ടില്‍ വഴങ്ങിയ ഗോള്‍ മൂലം ലീഗിലെ രണ്ടാം തോല്‍വി അറിഞ്ഞിരിക്കുകയാണ് ടോട്ടന്‍ഹാം.അസുഖം കാരണം ലിവര്‍പൂളിനെതിരായ ടീമില്‍ നിന്ന് ഗാരെത് ബേലിനെ വീണ്ടും ഒഴിവാക്കിയിരുന്നു.സെര്‍ജിയോ റെഗുവിലോണ്‍, മാറ്റ് ഡൊഹെര്‍ട്ടി, ലൂക്കാസ് മൗറ, ടാംഗു നോംബെലെ എന്നിവര്‍ക്ക് ഒരുപക്ഷേ മോറിഞ്ഞോ അവസരം നല്‍കിയേക്കാം.