തൃശൂര്‍: വിഷം കഴിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. കോടത്തൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരിക്കാണ് പൊലീസ് സ്‌റ്റേഷനില്‍വച്ച്‌ ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇന്നലെയായിരുന്നു സംഭവം നടന്നിരിക്കുന്നത്. ഒരു യുവാവ് പരാതി നല്‍കിയതിനാലാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയുണ്ടായത്.

യുവതിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. ഒരുമാസം മുമ്ബ് ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയ്ക്ക് കൂടെ ജോലിചെയ്തിരുന്ന ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നെന്ന സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നത്.

പിന്നീട് യുവതിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായ സ്ഥാപന ഉടമയായ യുവാവും അമ്മയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിളിപ്പിച്ചപ്പോള്‍, വിഷം കഴിച്ച്‌ സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു ഉണ്ടായത്. അപകടനില തരണം ചെയ്തെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.