കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ആറു മാസത്തേക്ക് കൂടി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതിനാല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് 6 മാസത്തേക്ക് കൂടി നിര്‍ബന്ധമാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണ്. അതിനാല്‍ ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തെ സാഹചര്യം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.