ഇന്ന് നടി നസ്രിയയുടെ ജന്മദിനമാണ്. സഹപ്രവര്‍ത്തകരും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസയറിയിച്ചിരിക്കുന്നത്. അതില്‍ നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നസ്രിയയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ജന്മദിനാശംസകള്‍ അനിയത്തി എന്നാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. കുഞ്ഞ് അനിയത്തിയായാണ് നസ്രിയയെ കാണുന്നതെന്ന് പൃഥ്വിരാജ് മുമ്ബ് പറഞ്ഞിട്ടുണ്ട്.കൂടെ എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുന്നതിനിടയിലാണ് പൃഥ്വിരാജും നസ്രിയയും അടുത്ത് പരിചയപ്പെട്ടത്.