പാലക്കാട് തൃത്താലയില്‍ മന്ത്രവാദത്തിന്റെ പേരില്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.ഓട്ടോ ഡ്രൈവര്‍മാരുടെ സമയബന്ധിതമായ ഇടപെടലിലാണ് മധ്യ വയസ്‌കയെ പിടിക്കാനായത്.

തൃത്താല കുമ്ബിടി തെരുവിലുള്ള ഒരു വീട്ടില്‍ ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ നാടോടിയായ മധ്യ വയസ്‌ക സര്‍പ്പദോഷം അകറ്റാന്‍ വീട്ടില്‍ സൂക്ഷിച്ച പൊട്ടിയ കമ്മലും നിശ്ചിത തുക പൈസയും എടുത്തു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മധ്യ വയസ്‌കയായ സ്ത്രീ തന്ത്രപരമായി സ്വര്‍ണവും പണവും കൈക്കലാക്കി ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. പന്തികേട് തോന്നിയ യുവതി സമീപത്തെ യുവാക്കളെ വിവരമറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ സ്ത്രീയെ പിടികൂടി സ്വര്‍ണവും പണവും തിരികെ വാങ്ങാന്‍ കഴിഞ്ഞു.