കൊ​ച്ചി : നഗരത്തിലെ ഷോ​പ്പിം​ഗ് മാ​ളി​ല്‍ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ പോലീസ് അ​ന്വേ​ഷ​ണം സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു . എ​റ​ണാ​കു​ള​ത്തി​ന് വ​ട​ക്കോ​ട്ടു​ള്ള ജി​ല്ല​ക​ളി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് . സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും രാ​ത്രി പു​റ​പ്പെ​ടു​ന്ന ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് .

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന 25 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള ര​ണ്ട് യു​വാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പോ​ലീ​സ് കഴിഞ്ഞ ദിവസം പു​റ​ത്തു​വി​ട്ടി​രു​ന്നു . പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് ചി​ത്രം പു​റ​ത്ത് വി​ട്ട​ത് .