കോട്ടയം | എന്‍ സി പിയുടെ പൊതു പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നത് രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയാകുന്നു. എന്‍ സി പി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗം ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിലെ തര്‍ക്കം കൊഴുക്കുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടി എന്‍ സി പി പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്.

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എന്‍ സി പി പ്രഖ്യാപിച്ചിരുന്നു. വിവാദം ശക്തമാകുന്നതിനിടെ പാര്‍ട്ടി ഇടതു മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.