പാലക്കാട് ചെർപ്പുളശ്ശേരി പരപ്പനക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കഴിഞ്ഞ ദിവസം CPM പ്രവർത്തകർ അടിച്ചു തകർത്തതിൽ ഭാരതീയ സൻസ്കൃതി സുരക്ഷ ഫൗണ്ടേഷൻ ദേശീയ അധ്യക്ഷൻ ശ്രീ.ഹരികുമാർ.വി. നായർ, ദേശീയ ഉപാധ്യക്ഷൻ അനിൽ കുമാർ എം.എ കോട്ടയം എന്നിവർ ശക്തമായി പ്രതിഷേധിച്ചു. CPMൻ്റെ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിന് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായത്.
സംഘടിച്ച് എത്തിയ  പ്രവർത്തകർ ക്ഷേത്രത്തിന് നേരെയും സമീപത്തെ വീടുകൾക്ക് നേരെയും ആക്രമണം നടത്തുകയായിരുന്നു. നിരവധി ബൈക്കുകളും അടിച്ചു തകർത്തു.സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കാനും നിയമനടപടികൾ സ്വീകരിക്കുവാനും ഭാരതീയസംൻസ്കൃതി സുരക്ഷ ഫൗണ്ടേഷൻ്റെ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നല്കി.
CPM ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ 11 പ്രവർത്തകരെ ചെർപ്പുള്ളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വധശ്രമം, മതവികാരം വ്രണപ്പെടുത്തൽ, വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കൻ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സി.പി.എം പ്രവർത്തകർക്കേതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാരതീയ സൻസ്കൃതി സുരക്ഷ ഫൗണ്ടേഷൻ കേരള സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.ബി.മജേഷ്  ,ജനറൽ സെക്രട്ടറി ശ്രീ.ബിനു വണ്ടൂർ, ശ്രീ. സദാശിവൻ മലപ്പുറം, ശ്രീ.വിനീത്.P. M ,ശ്രീ. ഹരിനാരായണൻ, ശ്രീ വിജയരാജൻ കോഴിക്കോട്  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് തുടർ പ്രതിഷേധ പരിപാടികൾ നിശ്ചയിക്കും.