കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് ഈ മാസം 21ന് തെളിവെടുപ്പ് നടത്തും. പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും രാജ് കുമാറിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പൊലീസിനെതിരെ ഗുരുതര വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. സാമ്ബത്തിക തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര് 2019 ജൂണ്‍ 21നാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ മര്‍ദനത്തിനരയായി കൊല്ലപ്പെടുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്.
ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണക്കമ്മിഷന് നെടുങ്കണ്ടത്തും മറ്റും എത്തി തെളിവെടുക്കുകയും സാക്ഷിമൊഴികള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പൊലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കമ്മിഷന് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ജുഡിഷ്യല്‍ കമ്മിഷന് വീണ്ടും സംഭവസ്ഥലം സന്ദര്‍ശിക്കുന്നത്.