കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍.വാക്‌സിനേഷനുവേണ്ടി മാത്രം 3.2 ലക്ഷം ആരോഗ്യപ്രവര്‍ത്തകരെ സര്‍ക്കാര്‍ സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 1.4 ലക്ഷം പേര്‍ ഐസിഡിഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. മുപ്പതിനായിരം ഇടങ്ങളിലായാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്.

1222 റഫ്രിജറേറ്റര്‍ യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബ്ലോക്ക് തലത്തിലാണ് കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുക.ഒഡീഷയില്‍ 24 മണിക്കൂറിനുള്ളില്‍ 356 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,25,505 ആയി. ഇന്നലെ മാത്രം 363 പേര്‍ കൊവിഡ് മുക്തരായി. ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,20,947.