പ്രതിഷേധങ്ങൾ ഗൗനിക്കാതെ ഏകപക്ഷീയയമായി സർക്കാർ പെരുമാറുന്നെന്ന് ചങ്ങനാശേരി അതിരൂപത. സിൽവർലൈൻ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷിതത്വബോധം നഷ്ടപ്പെടുത്തുന്ന പദ്ധതിയായി മാറുന്നു. പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടുമോയെന്ന് സർക്കാർ ബോധ്യപ്പെടുത്തണം. എന്ത് സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് മാറ്റണം. ജനങ്ങളുടെ വികാരം സർക്കാർ ഉൾക്കൊള്ളണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസ് പെരുന്തോട്ടം വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗവര്‍ണറുടെ പ്രതികരണം. കല്ലായിയില്‍ സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയത് മുന്‍കൂട്ടി അറിയിക്കാതെയാണെന്ന് ആരോപിചച് കല്ലായിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കല്ലായിയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇതിനിടെ കൊച്ചി മാമലയില്‍ സര്‍വേക്കല്ല് സ്ഥാപിച്ചതിനെ ചൊല്ലി ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി.

അതേസമയം ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.