39-ാം വയസ്സില്‍ സ്ലാറ്റന് ഇബ്രാഹിമോവിച്ച് പരിക്കില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍, എസി മിലാന് ഇതിഹാസം ഡെമെട്രിയോ ആല്‍ബര്‍ട്ടിനി, സ്വീഡിഷ് സ്ട്രൈക്കറുടെ ഫിറ്റ്നെസിനെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.പ്രായം ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ ഫുട്ബോളിനെ മന്ദഗതിയില്‍ ആക്കിയിട്ടില്ല.

‘പിച്ചില്‍ മാത്രമല്ല അദ്ദേഹം ടീമിന് വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു താരം ആണ്. റൊമേലു ലുകാകു ഇന്റര്‍ മിലാനില്‍ എങ്ങനെ ആണോ അത് പോലെ ആണ് ഇബ്ര എസി മിലാനില്‍.പരിക്ക് ഇബ്രയുടെ ശക്തി കുറയ്ക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഈ പ്രായത്തിലുള്ള ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം പരിക്കുകള്‍ ഫിറ്റ്നസില്‍ വളരെ അധികം സ്വാധീനം ചെലുത്തും.’14 വര്‍ഷം എസി മിലാനോടൊപ്പം ചെലവഴിച്ച ആല്‍ബെര്‍ട്ടിനി ഗാസെറ്റ ഡെല്ലോ സ്പോര്‍ട്ടിനോട് പറഞ്ഞു.